പെണ്കു‌ട്ടികള്‍ പ്രേമത്തില്‍ കുടുങ്ങാന്‍ കാരണം രക്ഷിതാക്കളോ??

ഞാന്‍ കുറെ കാലമായി ഇതിനെ കുറിച്ച് ഒരു പഠനം നടത്തുന്നു, അതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് ബോധ്യപ്പെട്ട കാര്യം ഞാന്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു. ആദ്യമേ പറയട്ടെ നല്ല രീതിയില്‍ പ്രേമിക്കുന്നവരെ അല്ല ഞാന്‍ പറയുന്നത് . പ്രേമത്തിനിടയില്‍ ലാഭം മാത്രം നോക്കുന്ന ച...

J
Jithin Unnikulam January 28, 2015 • 2 മിനിറ്റ് വായന • 6 വായനകൾ
WhatsApp Facebook X
പെണ്കു‌ട്ടികള്‍ പ്രേമത്തില്‍ കുടുങ്ങാന്‍ കാരണം രക്ഷിതാക്കളോ??
ഞാന്‍ കുറെ കാലമായി ഇതിനെ കുറിച്ച് ഒരു പഠനം നടത്തുന്നു, അതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് ബോധ്യപ്പെട്ട കാര്യം ഞാന്‍ ഇവിടെ ഷെയര്‍ ചെയ്യുന്നു.

ആദ്യമേ പറയട്ടെ നല്ല രീതിയില്‍ പ്രേമിക്കുന്നവരെ അല്ല ഞാന്‍ പറയുന്നത് . പ്രേമത്തിനിടയില്‍ ലാഭം മാത്രം നോക്കുന്ന ചില ആളുകളെ മാത്രം ....

ഈ പുതുതലമുറയിലെ പല പെണ്‍കുട്ടികളും പ്രേമത്തിന്‍ കെണിയില്‍ വീഴാന്‍ പ്രധാന കാരണം വീട്ടില്‍ നിന്നും സ്നേഹം ലഭിക്കുന്നില്ല എന്ന തോന്നല്‍ ഉള്ളതുകൊണ്ടാണ്. പല പെണ്‍കുട്ടികളുമായിട്ടും സംസാരിക്കുമ്പോള്‍ അവര്‍ ആദ്യം പറയുന്നത് ഇങ്ങനെ “ എന്‍റെ വീട്ടുകാര്‍ക്ക് എന്നോട് തീരെ ഇഷ്ടമില്ല അവര്‍ക്ക് മറ്റുള്ള ആളുകളുടെ മക്കളോടാന് കൂടുതല്‍ സ്നേഹം എപ്പോളും എന്നെ വെറുതെ കുറ്റം പറയും അതാണ്‌ അവര്‍ക്ക് താല്പര്യം “
ഇത് എന്ത് കൊണ്ട്??? മറ്റൊന്നുമല്ല സ്നേഹം ലഭിക്കേണ്ട പ്രായം അവരെ മാതാപിതാക്കള്‍ തന്നെ അകറ്റുന്നു. ഒന്നുകില്‍ സീരിയല്‍ രൂപത്തില്‍ ആയിരിക്കാം അല്ലെങ്കില്‍ മറ്റുള്ള കുട്ടിക്ക് കിട്ടിയ മാര്‍ക്കിന്റെ അത്ര തന്റെ മകള്‍ക്ക് കിട്ടാത്തതില്‍ ഉള്ള വിഷമം ആയിരിക്കാം. തന്റെ മകള്‍ വെറും വിവരമില്ലാത്ത കുട്ടിയാണ് അവള്‍ അവിടെങ്ങാനും കിടക്കട്ടെ എന്നുള്ള ചിന്ത. അതാണ്‌ പെണ്‍മക്കള്‍ ഇതുപോലെ ഉള്ള ചതിയില്‍ വീഴുവാന്‍ പ്രധാന കാരണം പുതുതലമുറയില്‍ പെണ്‍കുട്ടിക്ക് വേണ്ടതും വേണ്ടാത്തതും വീട്ടുകാര്‍ വാങ്ങിക്കൊടുക്കുന്നു. വില കൂടിയ മൊബൈല്‍ ഫോണുകള്‍ അത്മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ അവള്‍ ആരോടൊക്കെ ചാറ്റ് ചെയ്യുന്നു അവളെ ആരൊക്കെ വിളിക്കുന്നു എന്ന് വേണ്ട ഒരു കാര്യവും വീട്ടുകാര്‍ ശ്രദ്ധിക്കാതെപോകുന്നു. അത് തന്നെ ഇപ്പോള്‍ ഉള്ള തലമുറയ്ക്ക് നല്ല സ്വാതന്ത്ര്യം നല്‍കുന്നു. 
 
പെണ്‍കുട്ടി അവളുടെ റൂമില്‍ ഇരുന്നു കൊണ്ട് ( ലാപ്ടോപ് ഉണ്ടെങ്കില്‍ കുശാലായി) നെറ്റ് എടുക്കുന്നു, രാത്രി വീട്ടുകാര്‍ കിടന്നാല്‍ പിന്നെ സുഖം സുഖകരം ... ക്യാമറയുടെ അപ്പുറം തന്റെ ഇരയെ കാത്തിരിക്കുന്ന ആരെങ്കിലും ഒരുവന്‍.. അവന്റെ വാക്കില്‍ മയങ്ങി പോകുന്ന പെണ്‍കുട്ടി. പിന്നെ എന്ത് വേണം...ഈ കാണിക്കുന്ന രംഗങ്ങള്‍ ഒക്കെ പിറ്റേന്ന് നെറ്റില്‍ വരുമ്പോള്‍ ആണ് സംഗതി പ്രശ്നമാകുന്നത്.
അപ്പോളാണ് സത്യത്തില്‍ വീട്ടുകാര്‍ ആ കുട്ടിയെ നോക്കുക.. പിന്നെ പീഡനം ആയി കേസ് ആയി അങ്ങനെ അങ്ങനെ കാര്യങ്ങള്‍ പോകുന്നു.... ഇത്തരം സംഭവങ്ങള്‍ സ്ഥിരമായി നമ്മുടെ നാട്ടില്‍ നടന്നിട്ടും എന്തേ പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കളും ജാഗരൂകരാകുന്നില്ല???
സീരിയല്‍ കാണുന്ന മാതാപിതാക്കളോട് “ നിങ്ങള്‍ സീരിയല്‍ കണ്ടോള് പക്ഷെ നിങ്ങളുടെ മക്കള്‍ അപ്പോള്‍ പഠിക്കുകയാണോ അതോ അവളെ ആരെങ്കിലും അപ്പോള്‍ പഠിപ്പിക്കുകയാണോ എന്ന് കൂടി നോക്കിയതിനു ശേഷം മാത്രം കാണുക.. കാരണം സീരിയല്‍ നടീനടന്മാര്‍ അവര്‍ ആദ്യമേ പണം വാങ്ങിയാണ് ഇരിക്കുന്നത്. അതില്‍ മുഴുകിയാല്‍ നിങ്ങളുടെ മക്കളെ വിറ്റ്‌ മറ്റുള്ളവര്‍ പണം ഉണ്ടാക്കും .........


JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.