
ശരിക്കും നമ്മളെ എല്ലാം ഞെട്ടിക്കുന്ന ഒരു പ്രസ്താവനയാണ് കഴിഞ്ഞ ദിവസം പരമോന്നത കോടതി അഭിഭാഷകരോട് ചോദിച്ചത്.
സൗമ്യ വധക്കേസില്‍ പ്രതിയെന്നു കേരള ഹൈക്കോടതി പോലും ശരി വച്ച "ഗോവിന്ദച്ചാമി" ക്ക് എതിരെ എന്താണ് തെളിവ്? അയാളാണ് തള്ളിയിട്ടത് എന്നതിന് വല്ല തെളിവും ഉണ്ടോ? സൗമ്യ രക്ഷയ്ക് വേണ്ടി ട്രെയിനില്‍ നിന്നും ചാടിയതാകില്ലേ? ഒറ്റക്കയ്യന്‍ ആയ ആള്‍ എങ്ങനെ ഇങ്ങനെ ഒരു കൊലപാതകം ചെയ്യും?
ഇങ്ങനെ പോകുന്നു സുപ്രീം കോടതിയുടെ ചോദ്യങ്ങള്‍. ഈ വാര്‍ത്ത കണ്ട ഏതൊരാള്‍ക്കും തോന്നിയത് പോലെയുള്ള കാര്യങ്ങള്‍ എനിക്കും തോന്നി, അതില്‍ ചിലത് മാത്രം ഞാന്‍ പറയുന്നു
1- സൗമ്യ വധക്കേസില്‍ പിടിയിലായ ഗോവിന്ദച്ചാമിയെ മുന്‍ സര്‍ക്കാര്‍ അവരുടെ മുഖം രക്ഷിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം കുടുക്കിയതോ?
2 - ഗോവിന്ദച്ചാമിയെപ്പോലെ ഉള്ള ക്രിമിനലുകള്‍ക്ക് വേണ്ടി വാദിക്കാന്‍ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന വക്കീലന്മാര്‍, ഇവര്‍ ഇങ്ങനെ ക്രിമിനലുകള്‍ക്ക് വേണ്ടി വാദിക്കാന്‍ വരുന്നതിന് പിന്നില്‍ എന്ത്?
3 - കേരള പോലീസ് അന്വേഷിച്ചപ്പോള്‍ ലഭിച്ചിരുന്ന തെളിവുകള്‍ ഒക്കെ എവിടെപ്പോയി?
4 - സര്‍ക്കാര്‍ വക്കീല്‍ ഈ കേസിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായപ്പോള്‍ ഈ കേസ് ശരിക്കും പഠിച്ചില്ലേ?
5 - വിചാരണ കോടതിയിലും ഹൈക്കോടതിയിലും കേസ് നടത്തിയ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേശനെ കേസിന്റെ നടപടികളില്‍ നിന്ന് ഒഴിവാക്കിയത് എന്ത് കൊണ്ട്?
--------------------------------------------------------------------------
ഇതുപോലെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ മുന്നോട്ടു നീങ്ങുകയാണ് ഈ കേസ്. നിരവധി കൊലപാതകങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്, പലതിലും തെളിവുകള്‍ ലഭിച്ചിട്ടും ലഭിച്ചില്ല എന്ന മറുപടിയില്‍ കേസ് തള്ളിപ്പോകുന്നു.
സൗമ്യയെപ്പോലെ തന്നെ ഇപ്പോള്‍ കേരളം കേട്ട്കൊണ്ടിരിക്കുന്ന ഒരു പേരാണ് പെരുമ്പാവൂര്‍ സ്വദേശിനിയായ ജിഷയുടെ മരണം. ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നു പെട്ടെന്ന് തന്നെ ഒരു അന്യസംസ്ഥാനക്കാരനെ അറസ്റ്റ് ചെയ്യുക ഉണ്ടായി. പക്ഷെ അവന്‍ ഇപ്പോള്‍ സുഖമായി ജയിലില്‍ കഴിയുന്നു. പണ്ട് ഗോവിന്ദച്ചാമിയെ പിടികൂടിയപ്പോള്‍ മെലിഞ്ഞു ഉണങ്ങിയ ഒരു ശരീരം ഉള്ള വ്യക്തിയായിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയെ കവച്ചു വയ്ക്കുന്ന ഗ്ലാമര്‍ ആയി. ഇതുപോലെ തന്നെയാകുമോ ജിഷയുടെ ഘാതകന്‍ എന്ന് പറഞ്ഞു സര്‍ക്കാര്‍ ജയിലില്‍ പിടിച്ചിട്ട ആ അന്യസംസ്ഥാനക്കാരന്‍???