സഹപ്രവര്‍ത്തകയ്ക്ക് നീതി കിട്ടണം- മാതൃഭൂമിയ്ക്ക് അഭിനന്ദനങ്ങള്‍

ഈ പരസ്യം ഇന്ന് മാതൃഭൂമിയില്‍ കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ സന്തോഷം തോന്നി. കാരണം ഇന്നലെ ഇതേ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥനെ പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നല്ലോ, ആ വാര്‍ത്തയില്‍ സോഷ്യല്‍ മീഡിയയുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായത് കാരണം സ്വന്തം സ്ഥാപന...

J
Jithin Unnikulam July 28, 2017 • 2 മിനിറ്റ് വായന • 5 വായനകൾ
WhatsApp Facebook X
സഹപ്രവര്‍ത്തകയ്ക്ക് നീതി കിട്ടണം- മാതൃഭൂമിയ്ക്ക് അഭിനന്ദനങ്ങള്‍
ഈ പരസ്യം ഇന്ന് മാതൃഭൂമിയില്‍ കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ സന്തോഷം തോന്നി. കാരണം ഇന്നലെ ഇതേ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥനെ പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നല്ലോ, ആ വാര്‍ത്തയില്‍ സോഷ്യല്‍ മീഡിയയുടെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായത് കാരണം സ്വന്തം സ്ഥാപനത്തില്‍ നടന്ന കാര്യം ആയതുകൊണ്ട് അത് ചാനലിനു ചീത്തപ്പേര് ഉണ്ടാക്കും എന്നുള്ള ധാരണകള്‍ എല്ലാം മാറ്റിവച്ചുകൊണ്ട് അവര്‍ ചര്‍ച്ച നടത്തി. തികച്ചും അഭിനന്ദനം അര്‍ഹിക്കുന്ന ഒരു കാര്യം തന്നെ. അതുകൊണ്ട് തന്നെ അതിനെ അഭിനന്ദിക്കുകയും ചെയ്യുന്നു.
പക്ഷെ എന്നും കാണുന്ന ചര്‍ച്ചയില്‍ തികച്ചും വ്യത്യസ്തമായിട്ടായിരുന്നു ഇന്നലത്തെ ചര്‍ച്ച.
കടിച്ചു കീറാന്‍ നില്‍ക്കുന്ന ഒരു ചെന്നായയില്‍ നിന്ന് മീന്‍ തല കിട്ടുവാന്‍ വേണ്ടി കാത്തിരിക്കുന്ന ഒരു പൂച്ചയിലേക്കുള്ള ദൂരമായിരുന്നു ഇന്നലെ ചര്‍ച്ചയില്‍ ശ്രീ വേണു കാണിച്ചു തന്നത്... അതും അഭിനന്ദനം അര്‍ഹിക്കുന്ന ഒരു കാര്യം തന്നെ.
കാരണം തന്റെ മുന്നില്‍ ഒരു ചര്‍ച്ചയ്ക്ക് വന്നിരിക്കുന്ന ഏവര്‍ക്കും അവരുടെ അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് ഇന്നലെ ശ്രീ വേണുവിന് മനസ്സിലായിക്കാണും എന്ന് കരുതുന്നു.
അതുപോലെ തന്നെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി പോലീസ് അറസ്റ്റ് ചെയ്യുമ്പോഴേക്കും അയാള്‍ പ്രതിയാകുന്നില്ല എന്നതും കുറ്റം തെളിഞ്ഞാല്‍ മാത്രമേ പ്രതിയാകൂ എന്നതും അതിനു ശേഷം മാത്രമേ കര്‍ശന നടപടികള്‍ കൈക്കൊള്ളുകയുള്ളൂ എന്നും മാതൃഭൂമിയുടെ തന്നെ ശ്രീ ആനന്ദ്‌ പറഞ്ഞിരിക്കുന്നു...
ഞാന്‍ ഉള്‍പ്പെടുന്ന സമൂഹത്തിന് ശ്രീ വേണുവിനോട് പറയാന്‍ ഉള്ളതും അത് തന്നെ.. ചര്‍ച്ചകള്‍ നടത്താം അത് മാന്യമായ രീതിയില്‍ ആകണം, വാര്‍ത്ത ചാനലില്‍ന്റെ റേറ്റിംഗ് കൂട്ടുവാന്‍ വേണ്ടിയാകരുത്. റേറ്റിംഗ് കൂട്ടുവാന്‍ വേണ്ടി സിഡി അന്വേഷിച്ചോ മെമ്മറി കാര്‍ഡ് അന്വേഷിച്ചോ പോകണമെന്നില്ല. സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിച്ചാല്‍ അവര്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും........
റേറ്റിംഗ് നോക്കാതെ സ്തീകള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്ക് വേണ്ടിയും നിങ്ങള്‍ സംസാരിക്കണം.....
(NB: ചെന്നായയില്‍ നിന്നും പൂച്ചയിലെക്കുള്ള ദൂരം എന്ന് പറഞ്ഞത് വേഗം മനസ്സിലാകുവാന്‍ വേണ്ടിയാണ് , അദ്ദേഹം അങ്ങനെയാണെന്ന് ഞാന്‍ പറയുന്നില്ല )
ടാഗുകൾ (Tags): #article
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.