ഷെഫിനും അഖിലയും ജീവിക്കട്ടെ ഒരു മതത്തിന്റെയും അധികാരങ്ങള്‍ ഇല്ലാതെ.

1947 ല്‍ ഇന്ത്യയ്ക്ക് ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ തുടങ്ങിയതാണ്‌ നമ്മുടെ ഇന്ത്യാ മാഹാരാജ്യത്ത് മതങ്ങളുടെ ആധിപത്യം. മതത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം ലഭിക്കുവാന്‍ ഇനി എല്ലാ ഇന്ത്യക്കാരും എത്രനാള്‍ കാത്തിരിക്കേണ്ടി വരും എന...

J
Jithin Unnikulam November 25, 2017 • 2 മിനിറ്റ് വായന • 4 വായനകൾ
WhatsApp Facebook X
ഷെഫിനും അഖിലയും ജീവിക്കട്ടെ ഒരു മതത്തിന്റെയും അധികാരങ്ങള്‍  ഇല്ലാതെ.

1947 ല്‍ ഇന്ത്യയ്ക്ക് ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ തുടങ്ങിയതാണ്‌ നമ്മുടെ ഇന്ത്യാ മാഹാരാജ്യത്ത് മതങ്ങളുടെ ആധിപത്യം. മതത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം ലഭിക്കുവാന്‍ ഇനി എല്ലാ ഇന്ത്യക്കാരും എത്രനാള്‍ കാത്തിരിക്കേണ്ടി വരും എന്നത് കണ്ടു തന്നെ അറിയേണ്ടതായി വരും. നിലവിലെ ഇന്ത്യയിലെ സാഹചര്യം വച്ച് നോക്കിയാല്‍ മതങ്ങള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചു വരുന്നു. മതത്തിന്റെ പേരില്‍ വര്‍ഗ്ഗീയത ഉടലെടുക്കുന്നു. ചിലര്‍ പ്രേമം നടിച്ചു മറ്റുള്ളവരെ സ്വന്തം മതത്തിലേക്ക് വരുത്തുന്നു. ചിലര്‍ മറ്റ് ചില കോപ്രായങ്ങള്‍ കാണിച്ചു മതത്തിലേക്ക് ആളെ കൂട്ടുന്നു. മതത്തിന്റെ ഭ്രാന്ത് മനുഷ്യ മനസ്സില്‍ കയറുമ്പോള്‍ അവിടെ നന്മ ചെയ്യുവാനുള്ള മനുഷ്യ മനസ്സ് നശിച്ചു പോകുന്നു.

ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് ഒരാള്‍ ചേക്കേറി കഴിഞ്ഞാല്‍ പിന്നെ അവരെ പിടിച്ചു ആദ്യ മതക്കാര്‍ കൂട്ടില്‍ അടച്ചിട്ടത് കൊണ്ട് ഒരു കാര്യവുമില്ല കാരണം സ്വന്തം മതത്തെക്കുറിച്ച് അറിവില്ലാത്തതും മറ്റ് മതത്തെക്കുറിച്ചുള്ള കൂടുതല്‍ അറിവുമാണ് അവരെ അങ്ങനെ മാറ്റി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നത്.

തെരുവ് നായ്ക്കളെ പിടിച്ചു കൂട്ടിലിട്ടാല്‍ എങ്ങനെയെങ്കിലും അവര്‍ അതില്‍ നിന്നും പുറത്ത് ചാടുവാന്‍ ശ്രമിക്കും. അങ്ങനെ പുറത്ത് ചാടിയാല്‍ പിന്നെ ഒരു ഓട്ടമുണ്ടാകും. അതുപോലെയാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന ചില സംഭവ വികാസങ്ങള്‍.

 പ്രേമിക്കേണ്ടത് മനുഷ്യ മനസ്സിനെയാണ്‌. മതത്തെ അല്ല. ഇങ്ങനെ പറയേണ്ടി വന്നത്, ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഒരു പ്രധാന വാര്‍ത്ത കാരണം ആണ്. അഖില - ഹാദിയ. ഇവര്‍ ഏതു മതത്തിലേക്ക് മാറിയാലും ആ ശരീരത്ത് ഓടുന്നത് അവളുടെ മാതാപിതാക്കളുടെ രക്തം തന്നെയാകും. അവര്‍ എങ്ങോട്ട് പോയാലും അവര്‍ക്ക് അവള്‍ സ്വന്തം മകള്‍ തന്നെയാകും. അത് അല്ലെന്നു തെളിയിക്കാന്‍ ഒരു കോടതിക്കും കഴിയില്ല. എന്നാല്‍ ഇതിന്റെ പേരില്‍ സ്നേഹിക്കുന്ന മനസ്സുകളെ അകറ്റുന്നത് ശരിയല്ല. അവര്‍ പരസ്പരം സ്നേഹിച്ചിട്ടുണ്ടെങ്കില്‍ അവരെ ഒരുമിപ്പിക്കുക ഒരു മതത്തിന്റെയും പിന്തുണ ഇല്ലാതെ. ഷെഫിന്‍ ഷാജഹാനും അഖിലയും ജീവിക്കട്ടെ ഒരു മതത്തിന്റെയും ലേബല്‍ ഇല്ലാതെ.

ശ്രീ നാരായണ ഗുരുദേവന്റെ വാക്കുകള്‍ ഇവിടെ കുറിക്കുന്നു

ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന് 

ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍ 



 [മനുഷ്യന് ജാതിയൊന്നേയുള്ളൂ, മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ, ഉല്പത്തിസ്ഥാനം ഒന്നേയുള്ളൂ, ആകൃതി ഒന്നേയുള്ളൂ, ഈ മനുഷ്യ വര്‍ഗ്ഗത്തില്‍ ഭേദം ഒന്നുംതന്നെ കല്‍പ്പിക്കാനില്ല.] 



 ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം




 [മനുഷ്യന്‍റെ സന്താനപരമ്പര മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നും മാത്രമാണല്ലോ ജനിക്കുന്നത്. ഇതാലോചിച്ചാല്‍ മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഒരു ജാതിയിലുള്ളതാണെന്ന് വ്യക്തമായി തീരുമാനിക്കാം.] 



 നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും 

പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍? 



 [ബ്രാഹ്മണനും പറയാനും മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നുതന്നെയാണ് ജനിക്കുന്നത്. ഈ നിലയ്ക്ക് മനുഷ്യവര്‍ഗ്ഗത്തില്‍ ഭേദം എന്താണുള്ളത്?] 



 പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി 

പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍ 



 [പുരാണകാലത്തുതന്നെ വേദവ്യാസന്റെ പിതാവായ പരാശരമഹര്‍ഷി അദൃശ്യന്തി എന്നുപേരായ പറച്ചിയില്‍ നിന്നും ജനിച്ചതായി കാണുന്നു. വേദങ്ങളെ ചിട്ടപ്പെടുത്തി ബ്രഹ്മസൂത്രം രചിച്ച വേദവ്യാസന് മത്സ്യഗന്ധി എന്നുപേരായ മുക്കുവ സ്ത്രീയില്‍ ജനിച്ചതായും കാണുന്നു.]



 ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോര്‍ക്കുകില്‍ 

ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.



 [വിവേകത്തിലും ഗുണകർമ്മങ്ങളിലും മനുഷ്യർക്ക് പരസ്പരഭേദം ഉണ്ടാകാം. അത് ജന്മവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.]

ടാഗുകൾ (Tags): #article
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.