ഇന്ന് ലോകബാലികാദിനം - കാമകണ്ണുകള്‍ അല്ല വേണ്ടത് സംരക്ഷണം തീര്‍ക്കുവാനുള്ള ശക്തമായ കൈകള്‍ ആണ് വേണ്ടത്

ഒരുകാലത്ത് മാതാപിതാക്കള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്നത് തങ്ങള്‍ക്ക് ഉണ്ടാകുന്ന കുട്ടികളില്‍ ഒരാള്‍ എങ്കിലും പെണ്‍കുട്ടി ഉണ്ടാകണമേ എന്നായിരുന്നു. എന്നാല്‍ ഇന്ന് മാതാപിതാക്കള്‍ ടെസ്റ്റ്‌ നടത്തുന്നു, ഗര്‍ഭപാത്രത്തില്‍ ഉള്ളത് ആണാണോ പെണ്ണാണോ എന്ന്...

J
Jithin Unnikulam October 11, 2017 • 2 മിനിറ്റ് വായന • 5 വായനകൾ
WhatsApp Facebook X
ഇന്ന് ലോകബാലികാദിനം - കാമകണ്ണുകള്‍ അല്ല വേണ്ടത് സംരക്ഷണം തീര്‍ക്കുവാനുള്ള ശക്തമായ കൈകള്‍ ആണ് വേണ്ടത്
ഒരുകാലത്ത് മാതാപിതാക്കള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്നത് തങ്ങള്‍ക്ക് ഉണ്ടാകുന്ന കുട്ടികളില്‍ ഒരാള്‍ എങ്കിലും പെണ്‍കുട്ടി ഉണ്ടാകണമേ എന്നായിരുന്നു. എന്നാല്‍ ഇന്ന് മാതാപിതാക്കള്‍ ടെസ്റ്റ്‌ നടത്തുന്നു, ഗര്‍ഭപാത്രത്തില്‍ ഉള്ളത് ആണാണോ പെണ്ണാണോ എന്ന് അറിയുവാന്‍. പെണ്ണ് ആണെങ്കില്‍ എങ്ങനെയെങ്കിലും അതിനെ ഇല്ലാതാക്കാനാകും അടുത്ത ശ്രമം. കാരണം പെണ്‍കുട്ടിയെ അവര്‍ക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ല. ഒരു പെണ്‍കുട്ടി ജനിച്ചു കഴിഞ്ഞാല്‍ അവളെ കല്യാണം കഴിച്ചു പറഞ്ഞയക്കുന്നത് വരെ അവള്‍ സുരക്ഷതിയാണ് എന്ന് ഉറപ്പിക്കാന്‍ അവര്‍ക്ക് കഴിയാത്തത്കൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വരുന്നത്.

എന്തുകൊണ്ട് നമ്മുടെ നാട് ഈ അവസ്ഥയില്‍ പോകുന്നു? ഇങ്ങനെപോയാല്‍ വരുംകാലം പെണ്‍കുട്ടികള്‍ തീരെ ഇല്ലാത്ത ഒരു അവസ്ഥയിലേക്ക് നമ്മുടെ നാടും മാറും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. 3 വയസ്സുള്ള പിഞ്ചുകുഞ്ഞു പോലും നമ്മുടെ കണ്മുന്‍പില്‍ പീഡനത്തിനു ഇരയായി മരണപ്പെടുന്ന വാര്‍ത്തകള്‍ ആണ് നാം എന്നും തന്നെ കേള്‍ക്കുന്നത്. അത് തന്നെയാണ് മാതാപിതാക്കള്‍ പെണ്‍കുഞ്ഞു ജനിക്കരുത് എന്ന് ഇപ്പോള്‍ ആശിക്കാന്‍ കാരണവും.

ആദ്യകാലങ്ങളില്‍ പെണ്‍കുട്ടികള്‍ വയസ്സറിയിച്ചാല്‍ പിന്നെ അവരെ വീട്ടില്‍ നിര്‍ത്തില്ല പെട്ടെന്ന് തന്നെ കെട്ടിച്ചു വിടുമായിരുന്നു. പിന്നെ അവരുടെ പ്രധാനപണി ഭര്‍ത്താവിന്റെ വീട്ടിലെ ജോലികള്‍ നോക്കുക, കുട്ടികള്‍ ഉണ്ടായാല് അവരെ പരിചരിക്കുക അങ്ങനെ പോകുന്നു ഒരു സ്ത്രീയുടെ ജീവിതം. എന്നാല്‍ ഈ യുഗത്തില്‍ അതില്‍ ഒക്കെ വല്യ വ്യത്യാസം വന്നു.

ഇപ്പോള്‍ മാതാപിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടുവോളം വിദ്യാഭ്യാസം നല്‍കുന്നു. അവര്‍ പഠിച്ചു വലിയ വലിയ കമ്പനികളില്‍ എത്തിച്ചേരുന്നു. ബഹിരാകാശത്ത് പോലും ഇന്ന് പെണ്‍പട സ്ഥാനം നേടിയിരിക്കുന്നു. അഭിമാനപൂര്‍വ്വമായ ഒരു നേട്ടമാണ് സ്ത്രീകളെ സംബന്ധിച്ച് ഇതൊക്കെ. പക്ഷെ ഇത്രയൊക്കെ ഉയരത്തില്‍ ഒരു പെണ്‍കുട്ടി എത്തുമ്പോഴും അവള്‍ സുരക്ഷിതയാകുന്നില്ല.

കാമം എന്തെന്ന് അറിയാത്ത കുഞ്ഞു മക്കള്‍ നമ്മുടെ മടിയില്‍ കയറി ഇരിക്കും, പക്ഷെ അവിടെ ആ ഇരുത്തത്തിന് ഇന്ന് പലരും മറ്റൊരു സുഖം കണ്ടെത്തുന്നു. അതിനും വ്യക്തമായ കാരണം ഉണ്ട്, ലൈംഗികത എന്താണെന്ന് എന്നതിനെക്കുറിച്ച് ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ഒരു അറിവും ഉണ്ടാകില്ല. അത് പറഞ്ഞു കൊടുക്കാന്‍ സമൂഹവും അല്ലെങ്കില്‍ അവരുടെ മാതാപിതാക്കളും തയ്യാറാകുന്നില്ല. ആണ്കുട്ടിയോടും പെണ്‍കുട്ടിയോടും മാതാപിതാക്കള് നിര്‍ബന്ധമായും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം എന്താണ് സെക്സ് എന്നത്.

അല്ലെങ്കില്‍ ഇനി വരുന്ന തലമുറയ്ക്ക് ചിലപ്പോള്‍ സ്വന്തം സഹോദരിയെപ്പോലും തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. പെണ്‍കുട്ടികള്‍ വളരട്ടെ നമ്മുടെ സുരക്ഷയില്‍, അവര്‍ക്ക് സുരക്ഷയൊരുക്കേണ്ടത് ഞാന്‍ ഉള്‍പ്പടെ ഉള്ള പുരുഷന്മാരുടെയും  ഉത്തരവാദിത്തമാണ്.  കാമകണ്ണുകള്‍ അല്ല വേണ്ടത് സംരക്ഷണം തീര്‍ക്കുവാനുള്ള ശക്തമായ കൈകള്‍ ആണ് വേണ്ടത്.....

എന്റെ മറ്റൊരു എഴുത്ത്....

(അറിഞ്ഞുകൊണ്ട് ചതിക്കുഴിയില്‍ വീഴുന്ന പെണ്‍കുട്ടികള്‍ )

ടാഗുകൾ (Tags): #article
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.