ഒരാളെയും ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തുന്നത് നമ്മുടെ നാടിനു ചേര്‍ന്നതല്ല.ഇങ്ങനെ വ്യക്തിഹത്യ നടത്തുന്നവര്‍ ഒന്നോര്‍ക്കുക, എനിക്കോ നിങ്ങള്‍ക്കോ കഴിയാത്ത ഒന്നാണ്
#SPGസുരക്ഷയുള്ള പ്രധാനമന്ത്രിയുടെ അരികില്‍ എത്തുക എന്ന കാര്യം. മുന്‍കൂട്ടി പേര് നല്‍കി അതിനു ശേഷം അവര്‍ ഇടുന്ന ലിസ്റ്റ് പ്രകാരമാണ് പ്രധാനമന്ത്രിക്ക് അടുത്തേക്ക് ഏതൊരാള്‍ക്കും എത്തുവാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അന്ന്
#കുമ്മനംപ്രധാനമന്ത്രിക്ക് ഒപ്പം കയറിയതിനു ചില എതിര്‍പാര്‍ട്ടിക്കാര്‍ വലിഞ്ഞു കയറി എന്ന രീതിയില്‍ "
#കുമ്മനടി" എന്ന പ്രയോഗം നടത്തി. അത് പിന്നീട് ചില വിരുതന്മാര്‍ വിക്കിപീഡിയ ഉള്‍പ്പെടെ ഉള്ള സൈറ്റുകളില്‍ നല്‍കുകയും ചെയ്തു.
എന്നാല്‍ അതിന്റെ അലയൊലികള്‍ അടങ്ങുന്നതിനു മുന്‍പേ അതെ വ്യക്തിയെ തന്നെ തികച്ചും അപമാനിക്കുന്ന തരത്തിലാണ് പുതിയ പേര് നല്‍കിയിരിക്കുന്നത്. അദ്ദേഹം നിറം കൊണ്ട് #കറുത്തിട്ടാണെങ്കിലും #മനസ്സ് കൊണ്ട് ഈ ഉള്ള ആളുകളേക്കാള്‍ എത്രയോ മുന്‍പന്തിയിലാണ്.
നാളെ നമ്മുടെ ആരെയെങ്കിലും ഇങ്ങനെ ട്രോള്‍ ചെയ്യുമ്പോള്‍ മാത്രമേ നമുക്ക് അതിന്റെ വിഷമം മനസ്സിലാകൂ....
വാര്‍ത്ത രണ്ട്
--------------------
ഹാദിയയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി കുറച്ചു നാള്‍ മുന്‍പ് വരെ സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും അഹോരാത്രം പ്രവര്‍ത്തിച്ച ചിലര്‍ കഴിഞ്ഞ ദിവസം എയിഡ്സ് ബോധവല്‍ക്കരണ പരുപാടിയുമായി ബന്ധപ്പെട്ടു മലപ്പുറത്ത് നടന്ന ഫ്ലാഷ് മൊബ്ബില്‍ പങ്കെടുത്ത മുസ്ലീം പെണ്‍കുട്ടികളെ #തേജോവധം ചെയ്യുന്ന കാഴ്ച കാണുവാന്‍ ഇടയായി.
മറ്റുള്ളവര്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് വാശിപിടിക്കുന്നവര്‍ ഈ പെണ്‍കുട്ടികള്‍ക്ക് എന്തെ സ്വാതന്ത്ര്യം നല്കാഞ്ഞൂ??? ഫ്ലാഷ് മൊബ് കളിച്ചാല്‍ അവര്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയില്ലേ? അതോ അതും വിലക്കിയിട്ടുണ്ടോ??? ഇവിടെ സംഭവിച്ചതും മേല്‍പ്പറഞ്ഞ പോലെ വ്യക്തിഹത്യ തന്നെയാണ്. #മലപ്പുറത്തിന്റെ മണ്ണില്‍ കളിച്ചപ്പോള്‍ അവര്‍ക്ക് ഇത്രയും അപമാനം നേരിടേണ്ടി വരുമെന്ന് അവര്‍ പോലും ചിന്തിച്ചു കാണില്ല.
ഇനി ഈ ജന്മം ആ കുട്ടികള്‍ അവരുടെ കലാപരമായ ഒരു കഴിവും പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കണ്ട...
#കേരളം #നമ്പര്‍ 1 ആണ് മറ്റുള്ളവരെ തരംതാഴ്ത്തുന്ന കാര്യത്തില്‍.......