എത്ര കിട്ടിയിട്ടും പഠിക്കുന്നില്ല ചില മലയാളികള്‍.......

കേരളം കഴിഞ്ഞ ഒരാഴ്ചയില്‍ അധികമായി പ്രകൃതിയുടെ താണ്ഡവത്തിന് മുന്നില്‍ പകച്ചു നിന്നതാണ്. ആ സമയത്ത് പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിക്കുവാന്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകള്‍ ഓടിയെത്തി പലയിടങ്ങളില്‍ നിന്നും..... എന്നാല്‍ വെള്ളമൊക്കെ ഒന്ന് ഇ...

J
Jithin Unnikulam August 21, 2018 • 1 മിനിറ്റ് വായന • 6 വായനകൾ
WhatsApp Facebook X
എത്ര കിട്ടിയിട്ടും പഠിക്കുന്നില്ല ചില മലയാളികള്‍.......
കേരളം കഴിഞ്ഞ ഒരാഴ്ചയില്‍ അധികമായി പ്രകൃതിയുടെ താണ്ഡവത്തിന് മുന്നില്‍ പകച്ചു നിന്നതാണ്. ആ സമയത്ത് പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിക്കുവാന്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകള്‍ ഓടിയെത്തി പലയിടങ്ങളില്‍ നിന്നും..... എന്നാല്‍ വെള്ളമൊക്കെ ഒന്ന് ഇറങ്ങി തുടങ്ങിയപ്പോള്‍ ചില മലയാളികള്‍ വീണ്ടും ആ കൂതറ സ്വഭാവം കാണിച്ചു തുടങ്ങുന്നു.

ജാതിയോ മതമോ രാഷ്ട്രീയമൊ ഇല്ലായിരുന്നു കഴിഞ്ഞ ഒരാഴ്ചക്കാലം...എന്നാല്‍ ഇന്നിപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയ വഴി അത് സജീവമാകുന്നു. യഥാര്‍ത്ഥത്തില്‍ ഇവരൊക്കെ മനുഷ്യര്‍ തന്നെയോ? അവരുടെ എല്ലാം കൂടെപ്പിറപ്പുകളെ ഒരു പക്ഷെ രക്ഷിച്ചത് മറ്റൊരു ജാതിയിലെയോ രാഷ്ട്രീയ പാര്‍ട്ടിയിലെയോ ആളുകള്‍ ആയിരിക്കും അവര്‍ക്കൊക്കെ അന്നം നല്‍കിയത് ഇന്നുവരെ നേരില്‍ കണ്ടിട്ട് പോലുമില്ലാത്തവര്‍ ആയിരിക്കും.... ഇതൊന്നും ചിന്തിക്കാതെ വീണ്ടും കടിപിടി കൂടുകയാണ് രാഷ്ട്രീയ താല്പര്യത്തിന് വേണ്ടി.....






പ്രകൃതി ഒന്ന് കണ്ണടച്ചു എന്ന് കരുതി നമ്മള്‍ അഹങ്കരിക്കരുത്.... ഇനിയും താണ്ഡവമാടും.... അപ്പോള്‍ ഇതുപോലെ രക്ഷിക്കാന്‍ നിങ്ങള്‍ ഇപ്പോള്‍ പറയുന്ന പാര്‍ട്ടിക്കാര്‍ ഒന്നും വന്നുകൊള്ളണം എന്നില്ല.... പ്രകൃതി നമുക്ക് പല കാര്യങ്ങള്‍ കാണിച്ചു തന്നതാണ്, അതില്‍ നാം പഠിക്കേണ്ടതുണ്ട്......ഇനിയും നമ്മള്‍ പഠിക്കുന്നില്ലെങ്കില്‍ വരുംകാലവും ഇപ്പോള്‍ വന്നതിനേക്കാള്‍ വലിയ ദുരന്തങ്ങള്‍ നമ്മുടെ ഈ കൊച്ചു കേരളത്തെ പിടിച്ചു കുലുക്കും.... ഇപ്പോള്‍ കേരളം ദൈവങ്ങളുടെ സ്വന്തം നാടാണ്.... കല്ലില്‍ തീര്‍ത്ത ദൈവങ്ങള്‍ അല്ല.... മരണമുഖത്തേക്ക് ഓടിയെത്തി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ദൈവങ്ങള്‍....അവര്‍ പല രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു എന്ന് മാത്രം.....

അഹങ്കാരം വെടിയുക.....നന്മയുള്ള മനുഷരായി മാറുക.....


ടാഗുകൾ (Tags): #article
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.