ഹോ എന്തൊക്കെ ആയിരുന്നു ഇന്നലെ. ബാറുടമകളുടെ അടിയന്തിരയോഗം തൊട്ടു പിന്നാലെ ഹോട്ട് ന്യൂസ് തെളിവുകളെല്ലാം നാളെ {അതായത് ഇന്ന് } വിജിലന്സിോന് കൊടുക്കും . മാണി മാത്രമല്ല വേറെയും മന്ത്രിമാര്‍ ഉണ്ട്. ഈ പറഞ്ഞ ബിജു ചേട്ടനോ ബാര്‍ ഉടമകളുടെ പൂര്ണ്ണ പിന്തുണ.ഇങ്ങനെ ആയിരുന്നു ഇന്നലെ ഉണ്ടായിരുന്ന എല്ലാ വാര്ത്തോയിലും കാണിച്ചത്
ശോ...............ഇതൊക്കെ കണ്ടപ്പോള്‍ ഞമ്മള്‍ കരുതി ഇന്ന് തന്നെ മാണി സാര്‍ അങ്ങ് രാജിവെച്ചു പുറത്തു പോകുമെന്ന്..........നാളെ മന്ത്രിസഭ വീഴും......വെറുതെ മ്മളെ കൊതിപ്പിച്ചു ........
സുരേഷ് ഗോപിയുടെ സിനിമയില്‍ പറയുമ്പോലെ ഇങ്ങളെയൊക്കെ ജയിപ്പിച്ചു വിട്ട “പൊതുജനം വീണ്ടും കഴുതകള്‍” തന്നെ ആയി മാറി. ഇന്നിതാ ഹൈക്കോടതി പൂട്ടികിടന്ന 10 ബാറുകള്‍ കൂടി തുറക്കാന്‍ അനുമതി കൊടുത്തേക്കുന്നു. എന്തായാലും ബിജു അണ്ണന്റെ ഏറു എല്ലാര്ക്കും ശെരിക്കും കൊണ്ടു. ഹൈക്കോടതി വരെ മാറി മറഞ്ഞില്ലേ???
ഇതിനിടയില്‍ നമ്മുടെ മദ്യനയം കൊണ്ടുവാരാന്‍ കഷ്ടപെട്ട മ്മടെ സ്വന്തം സുധീരീട്ടന്‍ അങ്ങ് കണ്ണൂരില്‍ നിന്നും ഒരു യാത്ര തുടങ്ങിയിട്ടുണ്ട് . അത് എന്തിനാണെന്ന് ഇങ്ങള്ക്ക് പിടി കിട്ടിക്കുന്നോ??? മറ്റൊന്നിനും വേണ്ടിയല്ല മൂപ്പര് ആ യാത്ര അങ്ങ് തിരോന്തോരം എത്തുമ്പോള്‍ കേരളത്തിലെ എല്ലാ ബാറും വീണ്ടും തുറക്കണം . മൂപ്പര് അവിടെ തലസ്ഥാനത് നിക്കുമ്പോള്‍ തടുക്കാതിരിക്കാന്‍ കഴിയില്ലാലോ അതുകൊണ്ടാണ് ഇങ്ങനെ ഒരു യാത്ര തുടങ്ങിയത്......
ഇവിടെ ബാര്‍ തുറക്കാന്‍ അനുമതി കൊടുത്തതൊക്കെ പാവം സുധീരണ്ണന്‍ അറിയുന്നുവോ ആവോ ???.................
പൊതുജനം വീണ്ടും ശശിയായി ................വീണ്ടും വീണ്ടും ശശിയാകാന്‍ ജനങ്ങളുടെ ജീവിതം ഇനിയും ബാക്കി