കഴിഞ്ഞ 2 മാസം മുന്പ് എന്റെ ഷോപ്പില്‍ ( ഇന്റര്‍നെറ്റ് കഫെ ) ഒരു പെണ്‍കുട്ടി നെറ്റ് ഉപയോഗിക്കാന്‍ വന്നു, ആ കുട്ടി അത് ലോഗ് ഓഫ് ചെയ്യാന്‍ മറന്നു.. പി സി ഓഫ് ചെയ്യാന്‍ പോയ ഞാന്‍ കണ്ടത് ഇന്ന് പറഞ്ഞത് പോലെ പക്ക അശ്ലീല മെസ്സേജ്........
ഞാന്‍ ആകെ പകച്ചു പോയി.........ഒരാളോട് മാത്രമായിരുന്നെങ്കില്‍ ലവര്‍ ആണെന്നെങ്കിലും പറയാം..... പക്ഷെ ഇത് ഒരുപാട് ആളുകളോട്.....
ഈ കുട്ടികള്‍ ഒക്കെ എന്തെ ഇങ്ങനെ ആകുന്നു എന്ന് എനിക്ക് ചിന്തിച്ചിട്ട് ഒരു പിടിത്തവും കിട്ടുന്നില്ല...... എന്തായാലും പിന്നൊരിക്കല്‍ ഈ കുട്ടി വന്നപ്പോള്‍ ഞാന്‍ പറഞ്ഞു fb ഓഫ് ചെയ്യാതെ പോകരുതുട്ടോ എന്ന്....... അപ്പോള്‍ എന്നോട് " ഏട്ടന്‍ വായിച്ചോ വല്ലതും ??
ഞാന്‍ പറഞ്ഞു വായിച്ചു.......... ആ കൊച്ചു ഒന്ന് ചിരിച്ചു എന്നല്ലാതെ വേറെ ഒരു കുഴപ്പവും ഇല്ല........( അതിനുശേഷം ആ കുട്ടി അങ്ങോട്ടേക്ക് വന്നിട്ടില്ല )
ഇന്ന് ആ കുട്ടികള്‍ മരിച്ച വാര്‍ത്ത കണ്ടപ്പോള്‍ എനിക്ക് പെട്ടെന്ന് ഇതാണ് ഓര്‍മ്മ വന്നത്. എനിക്ക് ഒരുപാട് പെണ്‍ സുഹുര്തുക്കള്‍ ആരോടും ഞാന്‍ ഇതുവരെ മോശമായി പെരുമാറിയിട്ടില്ല.......
സോഷ്യല്‍ മീഡിയ ഒരിക്കലും മറ്റുള്ളവരെ ചതിക്കാനുള്ള ഒരു ഉപകരണം ആക്കി മാറ്റരുത്.......നല്ല ബന്ധങ്ങള്‍ ഉണ്ടാക്കുക...
സോഷ്യല്‍ മീഡിയയെ വീട്ടുകാരേക്കാള്‍ കൂടുതല്‍ ഇഷ്ടപെടുന്ന പെണ്‍കിടാങ്ങളെ ഒന്നോര്‍ക്കുക "സോഷ്യല്‍ മീഡിയയില്‍ കിട്ടുന്ന ഏട്ടന്മാരോ മാമന്‍മാരോ ചിലപ്പോള്‍ നിങ്ങള്ക്ക് നല്ലൊരു വല നെയ്തിട്ടുണ്ടാകും, ആ വലയില്‍ വീണാല്‍ പിന്നെ നിങ്ങള്‍ക്ക് ഒരു തിരിച്ചു പോക്ക് കാണില്ല, അത്തരം ആളുകളെ തിരിച്ചറിയുക......നല്ല സൌഹൃദം ഉണ്ടാക്കുക "..................... ( എല്ലാരും ഒരുപോലെ അല്ല ).................