
4 ആം ക്ലാസ്സില്‍ പഠിക്കുന്ന ആ കുട്ടി അവളുടെ ജന്മദിനമായതിനാല്‍ ആണ് ആ പായസം സ്കൂളില്‍ കൊണ്ടുപോയതും കുട്ടികള്‍ക്ക് കൊടുക്കുവാന്‍ തയ്യാറായതും. എന്നാല്‍ ഇത് കുട്ടികള്‍ കഴിച്ചില്ല എങ്കില്‍ ആ കുഞ്ഞു കുട്ടികളുടെ മനസ്സില്‍ പോലും ശക്തമായ രീതിയില്‍ ഉള്ള മതവിശ്വാസം വളര്‍ത്തിയെടുത്തു എന്നാണു മനസ്സിലാക്കുവാന്‍ കഴിയുക.
പലയിടത്തും ഓരോ മതസ്ഥര്‍ അവരവരുടെ വിശ്വാസത്തെ പ്രാര്‍ത്ഥിച്ചുകൊണ്ടാകും ഭക്ഷണങ്ങള്‍ പാചകം ചെയ്യുന്നത് പോലും. അതൊന്നും നമ്മളാരും മതത്തിന്റെ ഭക്ഷണമാണ് എന്ന രീതിയില്‍ കഴിക്കാതെ ഇരിക്കുകയുമില്ല.
എന്റെ സുഹുര്‍ത്തുക്കളില്‍ പലരും മുസ്ലീം ആണ്, അവര്‍ പള്ളിയില്‍ നിന്നും കൊണ്ട് വന്ന ഭക്ഷണം ഞാന്‍ കഴിച്ചിട്ടുണ്ട്. അവിടെ അവരുടെ വിശ്വാസം അല്ല ഞാന്‍ നോക്കിയത്. എന്റെ സ്നേഹിതരുടെ സ്നേഹമാണ്. അതുപോലെ ഞാന്‍ നിരവധി ക്രിസ്ത്യന്‍ വീടുകളില്‍ പോയി അവര്‍ വെഞ്ചരിച്ച് കൊണ്ടുവന്ന അപ്പവും വീഞ്ഞും ഞാന്‍ കഴിച്ചിട്ടുണ്ട്. ഇവിടെയൊന്നും എന്റെ മതവിശ്വാസം നഷ്ടപ്പെടുകയോ ഞാന്‍ മറ്റ് മതത്തിലേക്ക് മാറിപ്പോകുകയോ ചെയ്തിട്ടില്ല. മിസ്മി ചൊല്ലി അറക്കുന്ന കോഴിയെ കഴിക്കാത്തവരും കേരളത്തില്‍ കുറവാണെന്നുള്ള കാര്യവും ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.
ഇത്തരത്തില്‍ ഉള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പടരുമ്പോള്‍ അത് വര്‍ഗ്ഗീയ വത്കരിച്ചു അതില്‍ സുഖം കണ്ടെത്തുന്നവരെ നാം ആദ്യം തിരിച്ചറിയണം. അല്ലെങ്കില്‍ വരുംനാളെ നമ്മളും ഇതുപോലെ മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലി ചകേണ്ടി വരും. പലയിടത്തും യുദ്ധങ്ങള്‍ പോലും ഉണ്ടായത് മതത്തിന്റെ പേരിലാണ് എന്ന കാര്യം നമ്മളാരും മറക്കരുത്. രശ്മി നായരെപ്പോലെ ഉള്ളവര്‍ എന്ത് ആഭാസത്തരവും വിളിച്ചു പറഞ്ഞേക്കാം, കാരണം അവര്‍ക്ക് അതും ഒരു ആഘോഷമാണ്.
വരും തലമുറയെ ഇനി പറഞ്ഞു മനസ്സിലാക്കേണ്ടവര്‍ നമ്മളാണ്, പള്ളിയും അമ്പലവും എല്ലാം ഈ നാട്ടില്‍ ഉണ്ടെന്നും അതിനേക്കാള്‍ വലുതാണ് മനുഷ്യമനസ്സുകള്‍ തമ്മിലുള്ള ബന്ധമെന്നും ,ആ സ്നേഹബന്ധത്തില്‍ ഒരിക്കലും മതം കലര്‍ത്തരുത് എന്നും മതവും, മതവിശ്വാസവും പള്ളികൂടങ്ങളില്‍ കയറ്റരുതെന്നും നാം പറഞ്ഞു മനസ്സിലാക്കണം.