ദിലീപ് അഭിനയിച്ച പുതിയ ചിത്രമായ "രാമലീല" യുടെ കാര്യവുമായി ബന്ധപ്പെട്ടു നിങ്ങളുടെ ഒരു പ്രസ്താവന കണ്ടു, "സെപ്തംബർ 28 കരിദിനമാണ് മനുഷ്യ സ്നേഹികൾക്ക്. കലാ സ്നേഹികൾക്" ഈ പറഞ്ഞ രണ്ടിലും ഉള്‍പ്പെടുന്ന ഒരു വ്യക്തി എന്ന നിലയില്‍ തീര്‍ച്ചയായും ഞാന്‍ ആ സിനിമ കാണുവാന്‍ പോകും, ഞാന്‍ കരിദിനമായി ആചരിക്കില്ല.. നിങ്ങളെപ്പോലെ ഉള്ളവര്‍ എന്തൊക്കെ കാര്യങ്ങള്‍ക്ക് ഇത്തരത്തില്‍ ഉള്ള പ്രതികരണങ്ങള്‍ നടത്തി???
ഞാന്‍ ദിലീപ് ഫാന്‍സോ കാര്യങ്ങളോ ഒന്നും അല്ല എങ്കിലും ഞാന്‍ ആ സിനിമ കാണും, കാരണം ഒരു സിനിമ എന്നത് ഒരുപാട് ആളുകളുടെ എത്രയോ ദിവസത്തെ കഷ്ടപ്പാടിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമാണ്. അവിടെ ഒരിക്കലും ഒരു നടന്റെയോ അല്ലെങ്കില് നടിയുടെയോ സ്വഭാവം അളന്നു നോക്കിയല്ല അവര്‍ അഭിനയിപ്പിക്കുന്നത്. ആ സിനിമയ്ക്ക് അനുയോജ്യമായ ഒരു കഥാപാത്രം ചെയ്യാന്‍ ആ നടന് അല്ലെങ്കില്‍ നടിക്ക് കഴിയുന്നുണ്ടോ എന്ന് നോക്കിയിട്ടാണ് സംവിധായകന്‍ തിരഞ്ഞെടുക്കുന്നത്. നിങ്ങള്‍ക്ക് സിനിമ എന്തെന്ന് ഞാന്‍ പറഞ്ഞു തരേണ്ട ആവശ്യമില്ല എന്നറിയാം എങ്കിലും പറഞ്ഞു എന്ന് മാത്രം .
അതുകൊണ്ട് തന്നെ ഇരയായ സ്ത്രീയ്ക്ക് ഒപ്പം നിന്നുകൊണ്ട് ഈ സിനിമ കാണും, കാരണം ഞാനൊരു കലാ സ്നേഹി കൂടിയാണ്. കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ മമ്മൂട്ടി പറയുന്നൊരു ഡയലോഗ് ഉണ്ട് " നിങ്ങള്‍ സ്നേഹിച്ചത് അശോക് രാജിനെയല്ല, അയാള്‍ അഭിനയിച്ച കഥാപാത്രങ്ങളെയാണ്" അതെ അതാണ് ശരി. ഏതൊരു കലാസ്നേഹിയും സിനിമ കാണാന്‍ പോകുന്നത് അവരുടെ മൊഞ്ച് കണ്ടുകൊണ്ടല്ല, അവര്‍ അഭിനയിച്ച ആ കഥാപാത്രത്തെ നെഞ്ചിലേറ്റികൊണ്ടാണ്.
നിങ്ങളുടെ പോസ്റ്റിനു ചുവടെ പലരും കമന്റ് ചെയ്തു കാണും ഈ സിനിമ കാണില്ല എന്നൊക്കെ, പക്ഷെ അവരൊക്കെ ഒരിക്കല്‍ ഇതേ നടന്റെ പല സിനിമകള്‍ കണ്ടു പൊട്ടിചിരിച്ചവര്‍ ആണ്, അവിടെയൊന്നും ആരാധിച്ചത് ദിലീപിനെയല്ല, ആ കഥാപാത്രത്തെയാണ്. 22 ഫീമെയില്‍ എന്ന സിനിമ കണ്ട ഏതൊരാള്‍ക്കും അതില്‍ അഭിനയിച്ച റിമയോട് നല്ല ഇഷ്ടം തോന്നും കാരണം അത് അവരോടുള്ള ഇഷ്ടമല്ല, നേരെ മറിച്ച് ആ കഥാപാത്രത്തോടുള്ള ഇഷ്ടം കൊണ്ടാണ്.
രാമലീല എന്ന ഈ സിനിമ പുതിയ ഒരു സംവിധായകന്റെ സിനിമയാണ്. ദിലീപ് അഭിനയിച്ചതിനുള്ള പണം നേരത്തെ തന്നെ വാങ്ങിക്കാണും, പക്ഷെ ഈ സിനിമ ആരും കാണാതിരുന്നാല്‍ ഇതിനു വേണ്ടി ഇത്രകാലവും കഷ്ടപ്പെട്ട ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരാണ് തോറ്റ് പോകുന്നത്.
#ഇരയ്ക്ക് നീതി കിട്ടാന്‍ പ്രാര്‍ഥിക്കുന്നു.... ഇരയ്ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നു. ഒന്നുമറിയാത്ത ഒരുപാട് #ഇരകളെ സൃഷ്ടിക്കുവാന്‍ ഞാന്‍ കരിദിനം ആചരിക്കില്ല... കാരണം ഞാനൊരു മനുഷ്യസ്നേഹിയും കലാസ്നേഹിയും ആണ്........... ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം........