നീതിപീഠമേ കണ്‍തുറക്കൂ, മനുഷ്യ മൃഗത്തെ ഞങ്ങള്‍ക്ക് നല്‍കൂ

പ്രിയ നീതിപീഠമേ, ഇനിയും കണ്ണുകള്‍ മൂടി കെട്ടരുത്, മൂടി കെട്ടിയ കണ്ണുകള്‍ തുറക്കാന്‍ ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു.  ഓമനത്തം തുളുമ്പുന്ന കുഞ്ഞു പൈതലുകളെ പോലും വിടാതെ കാമം തീര്‍ക്കുന്ന ഈ മനുഷ്യമൃഗത്തെ വധശിക്ഷയ്ക്ക് വിധിച്ചു കാലങ്ങളോളം ബി...

J
Jithin Unnikulam September 28, 2017 • 1 മിനിറ്റ് വായന • 5 വായനകൾ
WhatsApp Facebook X
നീതിപീഠമേ കണ്‍തുറക്കൂ, മനുഷ്യ മൃഗത്തെ ഞങ്ങള്‍ക്ക് നല്‍കൂ
പ്രിയ നീതിപീഠമേ,

ഇനിയും കണ്ണുകള്‍ മൂടി കെട്ടരുത്, മൂടി കെട്ടിയ കണ്ണുകള്‍ തുറക്കാന്‍ ഉള്ള സമയം അതിക്രമിച്ചിരിക്കുന്നു.

 ഓമനത്തം തുളുമ്പുന്ന കുഞ്ഞു പൈതലുകളെ പോലും വിടാതെ കാമം തീര്‍ക്കുന്ന ഈ മനുഷ്യമൃഗത്തെ വധശിക്ഷയ്ക്ക് വിധിച്ചു കാലങ്ങളോളം ബിരിയാണിയും മറ്റും കൊടുത്ത് ശരീരം വീര്‍പ്പിച്ചെടുക്കുക അല്ല ചെയ്യേണ്ടത്, പൊതു ജനങ്ങള്‍ക്ക് വിട്ടു കൊടുക്കുക.

 ഇവനെപ്പോലെ ഉള്ള മനുഷ്യമൃഗത്തെ കൊന്നിട്ട് അതിന്റെ ശിക്ഷ ഏറ്റുവാങ്ങുവാന്‍ എന്നെപ്പോലെ നിരവധി ആളുകള്‍ ഇന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷെ നിയമം സംരക്ഷിക്കുന്ന നിയമപാലകര്‍ ഇവിടെ ഉള്ളപ്പോള്‍ നിയമം കയ്യിലെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലല്ലോ.

 ഏതോ സിനിമയിലെ കഥാപാത്രം പറയുന്നത് പോലെ ഇവനൊന്നും #ഒറ്റപ്പെടയലില്‍ തീരേണ്ടവന്‍ അല്ല ഇഞ്ചിഞ്ചായി കൊല്ലണം.. ആ കുഞ്ഞു കൊച്ചു അനുഭവിച്ച വേദന ഇവനെപ്പോലെ ഉള്ളവര്‍ അനുഭവിക്കണം, അങ്ങനെ ഇവനെപ്പോലെ ഉള്ള മനുഷ്യമൃഗങ്ങളെ കൊന്നാല്‍ മാത്രമേ വരും തലമുറയില്‍ ഉള്ള കുട്ടികള്‍ക്ക് ഇവിടെ ജനനം പോലും ഉണ്ടാകുകയുള്ളൂ, അല്ലെങ്കില്‍ പെണ്ണാണ് എന്ന് അറിഞ്ഞാല്‍ ഒരു പക്ഷെ മാതാപിതാക്കള്‍ അബോര്‍ഷന്‍ വരെ നടത്തിയേക്കാം..

 വളര്‍ത്തി വലുതാക്കി കൊണ്ടുവരുമ്പോള്‍ ഇവനെപ്പോലെ ഉള്ള കഴുകന്മാര്‍ ഉണ്ടാകുമല്ലോ റാഞ്ചി കൊണ്ടുപോകുവാന്‍, അപ്പോള്‍ പിന്നെ എന്തിനു വളര്‍ത്തണം എന്ന് ചിന്തിക്കും.

 നമ്മുടെ നിയമമാണ് ഇത്തരത്തില്‍ ഉള്ള കൃത്യങ്ങള്‍ കൂടുവാന് ഉള്ള ഏറ്റവും വലിയ കാരണം, അല്ലാതെ സ്ത്രീകളുടെ വസ്ത്രധാരണം ഒന്നും അല്ല എന്ന് ഇപ്പോള്‍ നീതിപീഠത്തിനു പോലും മനസ്സിലായിക്കാണും..

 ഹേ നീതിപീഠമേ കണ്‍തുറക്കൂ... അല്ലെങ്കില്‍ ഇനിയും നിരവധി കുഞ്ഞുങ്ങള്‍ ബലിയാടാകും...

ടാഗുകൾ (Tags): #article
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.