ദിലീപിന്റെ ജാമ്യവും മാധ്യമങ്ങളും

നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് 85 ദിവസത്തെ ജയില്‍ വാസം, ഒടുവില്‍ എല്ലാവരും പ്രതീക്ഷിച്ചത് പോലെ ജാമ്യവും. ഈ 85 ദിവസവും നമ്മുടെ മാധ്യമങ്ങള്‍ നടത്തിയ വിചാരണയാണ് ശരിക്കും വിചാരണ. ഒരാള്‍ ആയാല്‍ എത്ര വലിയവന്‍ ആണെങ്കിലും ഒരു ദിവസം കൊണ്ട് അവ...

J
Jithin Unnikulam October 03, 2017 • 3 മിനിറ്റ് വായന • 5 വായനകൾ
WhatsApp Facebook X
ദിലീപിന്റെ ജാമ്യവും മാധ്യമങ്ങളും
നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് 85 ദിവസത്തെ ജയില്‍ വാസം, ഒടുവില്‍ എല്ലാവരും പ്രതീക്ഷിച്ചത് പോലെ ജാമ്യവും. ഈ 85 ദിവസവും നമ്മുടെ മാധ്യമങ്ങള്‍ നടത്തിയ വിചാരണയാണ് ശരിക്കും വിചാരണ. ഒരാള്‍ ആയാല്‍ എത്ര വലിയവന്‍ ആണെങ്കിലും ഒരു ദിവസം കൊണ്ട് അവനെ തറ പറ്റിക്കുവാന്‍ ഇവിടുത്തെ മാധ്യമങ്ങള്‍ വിചാരിച്ചാല്‍ നടക്കും എന്ന് ഈ കേസ് ഒന്ന് വെറുതെ എടുത്തു നോക്കിയാല്‍ മനസ്സിലാകും.

ദിലീപ് അറസ്റ്റില്‍ ആയ ദിവസം മുതല്‍ ദാ ഇപ്പോഴും തുടരുന്നു ദിലീപിന്റെ പേരും പറഞ്ഞു ചര്‍ച്ചകള്‍.. ഇനി ഒരാഴ്ചക്കാലം ഇത് തന്നെയാകും ചര്‍ച്ച.. ദിലീപ് വെറുമൊരു വ്യക്തിയല്ല, നല്ല മധുരമുള്ള ഒന്നാന്തരം ചക്കയാണ്. മധുരമുള്ള ചക്കയില്‍ എപ്പോഴും ഉറുമ്പുകളും ഈച്ചകളും വന്നു ചേരും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ഈ ചക്ക വച്ചുകൊണ്ട് അവര്‍ക്ക് പരമാവധി ഉണ്ടാക്കണം. അതൊക്കെ കഴിഞ്ഞു ദിലീപ് എന്ന നടനെ തിരികെ വീണ്ടും പഴയ രൂപത്തില്‍ ആക്കുകയും ചെയ്യണം.

ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ ഇനി ഒരിക്കലും ജാമ്യം ലഭിക്കില്ല എന്ന് ആശിച്ചവര്‍ ഒക്കെ ഇപ്പോള്‍ നേരെ മറുകണ്ടം ചാടി തുടങ്ങി. അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവമാണ് പലര്‍ക്കും ഉള്ളത് എന്ന് ഈ ഒരു കാര്യം കൊണ്ട് എല്ലാവര്ക്കും മനസ്സിലായി.  ഒട്ടും പിന്നോട്ട് അല്ലായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. അവരും ശരിക്ക് കൊഴുപ്പിച്ചു. വല്ലപ്പോഴും നല്ല റേറ്റിംഗ് ഉണ്ടാക്കാന്‍ കിട്ടുന്ന ഇരകള്‍ അല്ലെ. അപ്പോള്‍ പിന്നെ അത് അതിന്റെ വഴിക്ക് നടക്കട്ടെ എന്ന് കരുതിക്കാണും.

പക്ഷെ ഇവരൊക്കെ ചിന്തിക്കാതിരുന്ന മറ്റൊന്ന് ഉണ്ട്, ദിലീപ് എന്ന വ്യക്തിക്കും ഉണ്ടായിരുന്നു അമ്മയും ഭാര്യയും മകളും അങ്ങനെ പലരും,അനാവശ്യ പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ പ്രതി ആയി ചിത്രീകരിക്കപ്പെട്ട ആളെക്കാള്‍ കൂടുതല്‍ വിഷമം ഉണ്ടാക്കുന്നത് അവരുടെ കുടുംബത്തെ ആണെന്ന് ഓര്‍ക്കാതെ ഇവര്‍ വാര്‍ത്തകള്‍ അടിച്ചു വിടുന്നു. സ്വന്തം കുടുംബത്തില്‍ ഇതുപോലെ ഒരു വാര്‍ത്ത പ്രാധാന്യം ഉണ്ടാകുമ്പോള്‍ മാത്രമേ ഈ മാധ്യമ ഹിജഡകള്‍ പഠിക്കുകയുള്ളൂ...

സത്യത്തില്‍ ദിലീപിന്റെ രാമലീല സിനിമയ്ക്ക് യാതൊരു ചിലവും ഇല്ലാതെ ഇത്രയും പ്രേക്ഷകരെ ഉണ്ടാക്കി കൊടുത്തതും മാധ്യമങ്ങള്‍ തന്നെ. രാമലീല ഇറങ്ങാന്‍ പോകുന്നതിനു മുന്‍പേ തുടങ്ങിയിരുന്നു രാമലീലക്ക് എതിരെ പറയുവാന്‍. ഇനി ദിലീപ് ഇറങ്ങിയത്‌ കൊണ്ട് ചിലപ്പോള്‍ നേരെ തിരിച്ചും പറയും. അതാണല്ലോ മാധ്യമം. 

രാമലീലയുടെ വിജയം കണ്ട ലാല്‍ജോസ് ഇങ്ങനെ എഴുതി “ ജനകീയ കോടതിയില്‍ ജനപ്രിയ നായകന് ജാമ്യം “ അത് പറഞ്ഞ ലാല്‍ജോസ് അവസാനം കുറ്റക്കാരന്‍ ആയി. അങ്ങനെ ദിലീപിനെ പിന്തുണച്ച ഏവരും തന്നെ കുറ്റക്കാര്‍ ആയി. അവര്‍ക്കൊന്നും അമ്മയും പെങ്ങളും ഇല്ല എന്ന് വരെ വാര്‍ത്തകള്‍ പടച്ചു വിട്ടു.

ഇന്ന് രാവിലെ വരെ വാര്‍ത്തയില്‍ കേട്ടത് “ ദിലീപിന് ജാമ്യം നല്‍കുവാന്‍ പാടില്ല, അത്ര നീചമായ കുറ്റം ചെയ്ത വ്യക്തിയാണ് ഒരു കാരണവശാലും പുറത്തിറങ്ങരുത്”  ഇപ്പോള്‍ വാര്‍ത്ത കേട്ടപ്പോള്‍ “ ദിലീപിന് ശരിക്കും ജാമ്യം കിട്ടേണ്ടത് തന്നെയായിരുന്നു, അദ്ദേഹം ജയിലില്‍ കിടക്കുവാന്‍ ഉള്ള ആള്‍ അല്ല” ഇതൊക്കെ കാണുമ്പോള്‍ ആര്‍ക്കാണ് സത്യത്തില്‍ മാധ്യമങ്ങളുടെ തന്തയ്കും തള്ളയ്ക്കും വിളിക്കാന്‍ തോന്നാത്തത്???

ഷാനിയും വേണും ഒക്കെ പറയുന്നത് കേട്ടാല്‍ അവരാണ് നമ്മുടെ പോലീസിന്റെ തലപ്പത്ത് ഇരിക്കുന്നത് എന്ന് തോന്നിപ്പോകാറുണ്ട് ചില നേരങ്ങളില്‍. സത്യത്തില്‍ ഇവരൊക്കെയാണ് യഥാര്‍ത്ഥ നടീനടന്മാര്‍... ഇവരെപ്പോലെ അഭിനയിക്കാന്‍ ചിലപ്പോള്‍ ദിലീപിന് പോലും കഴിഞ്ഞെന്നു വരില്ല.


വരും ദിവസങ്ങളില്‍ കൂടുതല്‍ രസകരമായ വാര്‍ത്തകള്‍ നമുക്ക് ഈ മാധ്യമങ്ങളില്‍ കൂടി കാണുവാന്‍ കഴിയും... രാമലീല സിനിമയിലെ ഡയലോഗ് പോലെ “ പോലീസിനു തെറ്റ് പറ്റിയെങ്കില്‍ അത് വേഗം തിരുത്തണം അല്ലെങ്കില്‍ മീഡിയയും ജനങ്ങളും തിരുത്തും “ സത്യമായ ഒരു ഡയലോഗ് ആണ്. ഇവിടെ പോലീസിനെ മാറ്റി നിര്‍ത്തിയാല്‍ മാധ്യമങ്ങളോട് ഞങ്ങള്‍ക്കും പറയാന്‍ ഉള്ളത് ഇതാണ്, നിങ്ങള്‍ ഇനിയും മാമാ പണി ചെയ്യാന്‍ തുനിഞ്ഞാല്‍ ഞങ്ങള്‍ അങ്ങ് തിരുത്തിക്കാണിക്കും 
ടാഗുകൾ (Tags): #article
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.