
---------------------------------------
തേന്‍ കുടിക്കാന്‍ വേണ്ടി മാത്രം വരുന്ന വണ്ടുകളെപ്പോലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം പൊതുജനം എന്ന കഴുതകളെ കാണാന്‍ നിങ്ങളൊക്കെ കെട്ടും കെട്ടി ഇറങ്ങാറുണ്ടല്ലോ, അപ്പോള്‍ നിങ്ങളെപ്പോലെ ഉള്ളവര്‍ ഒരു ഉളുപ്പും ഇല്ലാതെ പറയുന്ന ചില ഡയലോഗ്സ് ഉണ്ട്, ഞങ്ങളെ അധികാരത്തില്‍ കയറ്റൂ, പാവപ്പെട്ടവര്‍ക്ക് ഒപ്പമാണ് ഞങ്ങള്‍, നിങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ് എന്നൊക്കെ ....എന്നാല്‍ അധികാരത്തില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ നിങ്ങളൊക്കെ ആരുടെ കൂടെയാണ് ഉണ്ടാകാറ് എന്നുള്ളത് ഇവിടുത്തെ പൊതുജനങ്ങള്‍ക്ക് നന്നായിട്ട് അറിയാം. എന്നിട്ടും നിങ്ങളെപ്പോലെ ഉള്ളവര്‍ വന്നു കെഞ്ചുമ്പോള്‍ അവര്‍ വോട്ട് ചെയ്യുന്നത് ഒരു കാലത്ത് അവരുടെയൊക്കെ ഹൃദയത്തില്‍ തറച്ചു പോയതുകൊണ്ടാണ്, നിങ്ങള്‍ അല്ല, നിങ്ങളെയൊക്കെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയോട്....