മഹാമാരികൾ വരുമ്പോൾ നമ്മൾ പറയും അവർ മാലാഖമാർ, അല്ലാത്തപ്പോൾ പണത്തിന് ആർത്തിയുള്ളവർ...

മഹാമാരികൾ വരുമ്പോൾ നമ്മൾ പറയും അവർ മാലാഖമാർ, അല്ലാത്തപ്പോൾ പണത്തിന് ആർത്തിയുള്ളവർ.... ഈ ഒരു തലക്കെട്ട് വായിച്ചപ്പോൾ തന്നെ നിങ്ങൾക്ക് കാര്യം മനസ്സിലായി കാണും ഞാൻ ആരെക്കുറിച്ചാണ് പറയുന്നത് എന്നു. എന്നാൽ മനസ്സിലാകാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് വ...

J
Jithin Unnikulam April 03, 2020 • 2 മിനിറ്റ് വായന • 7 വായനകൾ
WhatsApp Facebook X
മഹാമാരികൾ വരുമ്പോൾ നമ്മൾ പറയും അവർ മാലാഖമാർ, അല്ലാത്തപ്പോൾ പണത്തിന് ആർത്തിയുള്ളവർ...
മഹാമാരികൾ വരുമ്പോൾ നമ്മൾ പറയും അവർ മാലാഖമാർ, അല്ലാത്തപ്പോൾ പണത്തിന് ആർത്തിയുള്ളവർ....

ഈ ഒരു തലക്കെട്ട് വായിച്ചപ്പോൾ തന്നെ നിങ്ങൾക്ക് കാര്യം മനസ്സിലായി കാണും ഞാൻ ആരെക്കുറിച്ചാണ് പറയുന്നത് എന്നു. എന്നാൽ മനസ്സിലാകാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് വേണ്ടി പറയാം... നമ്മുടെ സ്വന്തം മാലാഖമാർ അഥവാ നഴ്സ്‌മാർ....

ലോകത്ത് എന്ത് മഹാമാരി വന്നാലും ഒരു പക്ഷേ ഡോക്ടർമാർ കഷ്ടപ്പെടുന്നതിന്റെ നാലിരട്ടി അധികമാവും നഴ്സ് എന്ന വിഭാഗം കഷ്ടപ്പെടുന്നത്... ഇത് കാണുന്ന നമ്മൾ മലയാളികൾ പലപ്പോഴും പറഞ്ഞത് ഞാൻ കണ്ടിട്ടുണ്ട്.....

ദേ ദൈവങ്ങളെ കാണണമെങ്കിൽ ആ ആശുപത്രിയിൽ പോയാൽ മതി അവിടെ ഉണ്ട്, കുറേ ദൈവങ്ങൾ എന്ന്.... ആരാണ് ആ ദൈവങ്ങൾ നോം പറഞ്ഞ ഇതേ മാലാഖമാർ.....

നാടും വീടും ഒക്കെ ഈ സമയത്ത് ഇപ്പറഞ്ഞ മാലാഖമാർ കാണുന്നുപോലും ഉണ്ടാകില്ല....മാലാഖമാരുടെ വീടുകളിൽ അടുപ്പ് പുകയുന്നോ എന്നു പോലും ചിലപ്പോൾ ആരും നോക്കിയെന്നും വരില്ല.... പക്ഷേ മാലാഖമാർ ഇതൊന്നും നോക്കാറില്ല കേട്ടോ.... അവർ രാവും പകലും ആത്മാർഥമായി അവരുടെ തൊഴിലിൽ ഏർപ്പെട്ടിട്ടുണ്ടാകും....





എന്നാൽ ഈ സമയത്ത് എങ്കിലും ഇവർക്കൊക്കെ ഇച്ചിരി വരുമാനം ഒന്ന് കൂട്ടി കൊടുക്കുക....

ഹേയ് അത് പാടില്ലല്ലോ...കാരണം അവർ മാലാഖമാരല്ലേ.... അവർക്ക് ഇതൊരു സേവനം അല്ലേ... ഉള്ള പൈസ പോലും കൊടുക്കേണ്ട എന്നാണ് പല ആശുപത്രിയുടെയും നിലപാട്.....

ഇനിയാണ് രസം.... വരുമാനം കൂട്ടി കിട്ടാത്തതിന്റെ പേരിൽ ഈ മാലാഖമാർ എങ്ങാനും വല്ല സമരവും നടത്തിയാലോ.... അവിടെ തുടങ്ങും നമ്മൾ മലയാളികളുടെ മാലാഖ സ്നേഹം.....

പണത്തിന് വേണ്ടി ആർത്തി ഉള്ളവരാണ് ഇവർ, അവർ ഇങ്ങനെയാണ് അങ്ങനെയാണ് തുടങ്ങി എന്തൊക്കെ പറയാവോ അതൊക്കെ അങ്ങു പറയും... എന്നിട്ട് സ്വയം ഒന്ന് നെടുവീർപ്പിടും.....

പക്ഷേ ഈ പറയുന്ന മലരുകൾ ഒന്നും ഈ മാലാഖമാരുടെ വീട്ടിലെ കാര്യങ്ങൾ തിരക്കാറില്ല... ലോൺ എടുത്തു ആയിരിക്കും പല നഴ്സ്‌മാരും പഠിച്ചിട്ടുണ്ടാവുക... അതിന്റെ അടവ് പോലും എവിടെയും എത്തിയിട്ടുമുണ്ടാകില്ല... ഈ സമയത്തായിരിക്കും അവരുടെ വരുമാനം കുറയ്ക്കുന്നത്...എന്നാലും പാവങ്ങൾ ജോലിക്ക് പോകും, കാരണം ഒന്നേ ഉള്ളൂ.... എടുത്ത ലോൺ എങ്കിലും അടച്ചു തീർക്കണം എന്ന് ചിന്തിച്ചിട്ട്‌.... അല്ലെങ്കിൽ താൻ പോയില്ലെങ്കിൽ പട്ടിണിയാവുന്ന കുടുംബത്തെ ഓർത്തിട്ടു.... പല മലാഖമാർക്കും അസുഖം വന്നിട്ടും അവർക്ക് നല്ലൊരു ചികിത്സ പോലും നൽകാത്ത ആശുപത്രികൾ.... വീണ്ടും വീണ്ടും ജോലി ചെയ്യിപ്പിക്കുന്ന ആശുപത്രികൾ....എന്നാലും പാവങ്ങൾ പോകും....

പല മഹാമാരികൾ വരുമ്പോഴും കേന്ദ്രവും സുപ്രീംകോടതിയും ഒക്കെ ഇടപെടും മാലാഖമാരുടെ ശമ്പളവർദ്ധനവിന് വേണ്ടി.... അപ്പോൾ കാര്യങ്ങൾ ഒക്കെ സെറ്റായിരിക്കും.... അസുഖം പോകുന്നതോട് കൂടി മാലാഖമാരുടെ അവസ്‌ഥ വീണ്ടും പഴയത് പോലെ തന്നെ......

പഴമക്കാർ പറയുന്നൊരു ചൊല്ലുണ്ട്...... കോരന് കഞ്ഞി കുമ്പിളിൽ തന്നെ.....അല്ലാതെന്ത് പറയാൻ......

ജിതിൻ ഉണ്ണികുളം

ടാഗുകൾ (Tags): #article
JU
എഴുത്ത് (Author)

Jithin Unnikulam

എഴുത്തുകാരൻ, സാമൂഹിക നിരീക്ഷകൻ. സ്വന്തം ചിന്തകളും ജീവിതാനുഭവങ്ങളും നിലപാടുകളും പങ്കുവെക്കുന്ന JU VOICE-ന്റെ സ്ഥാപകനും എഴുത്തുകാരനും.

കൂടുതൽ വായിക്കാം (Related Articles)

Nov 07, 2026

ക്രിപ്റ്റോയുടെ പേരിൽ കേരളത്തിൽ നടന്ന കോടികളുടെ തട്ടിപ്പുകൾ: മോറിസ് കോയിൻ മുതൽ പുതിയ നിക്ഷേപ ആപ്പുകൾ വരെ

കേരളത്തിൽ മോറിസ് കോയിൻ മുതൽ ബിറ്റ്‌കോയിൻ, ക്രിപ്റ്റോ ട്രേഡിങ് തുടങ്ങിയ പേരുകളിൽ നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുകൾ. ഉയർന്ന ലാഭവാഗ്ദാനങ്ങൾ, വ്യാജ കോയിനുകൾ, റഫറൽ വരുമാനം, ഓൺലൈൻ നിക്ഷേപ പദ്ധതികൾ എന്നിവയുടെ പിന്നിലെ യാഥാർത്ഥ്യങ്ങൾ പരിശോധിക്കുന്ന അന്വേഷണാത്മക ലേഖനം.

Jun 13, 2025

ഓപ്പറേഷൻ സിന്ദൂറും എയർ ഇന്ത്യ അപകടവും

ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞതിന് ശേഷം ഇന്ത്യയിൽ നടന്ന ചില സംഭവങ്ങൾ ഒന്ന് കൃത്യമായി അന്വേഷണം നടത്തുന്നത് നന്നായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ കേരള തീരത്ത് 3 കപ്പൽ അപകടങ്ങൾ ഉണ്ടായി. രണ്ടാഴ്ച മുൻപേ ഒരു കപ്പൽ മുങ്ങി, 100 കണക്ക...

May 26, 2025

വഴിയിൽ നിന്ന് കയറി പാതി വഴിയിൽ ഇറങ്ങിയ അനിയാ നിനക്ക് എന്റെ പ്രണാമം

 ഇന്ന് ഈ വാർത്ത കണ്ടപ്പോൾ വലിയൊരു ഷോക്ക് ആയിരുന്നു എനിക്ക്, 2023 ൽ കോടഞ്ചേരിക്ക് ഉള്ള യാത്രയിൽ 2 പിള്ളേർ വഴിയിൽ നിന്നും കൈകാണിച്ചു, ഞാൻ ഒറ്റക്ക് ആയത് കൊണ്ട് ആ പിള്ളേരെ കൂടെ കൂട്ടി. കയറിയ ടൈം തന്നെ അതിൽ ഒരു മകൻ എന്നോട് ചോദിച്ചു ചേട്ടായി എങ്ങ...

JU VOICE • എഴുത്തുകൾ

പുതിയ എഴുത്തുകൾ ഇൻബോക്സിൽ വായിക്കാം

ജിതിൻ ഉണ്ണികുളത്തിന്റെ പുതിയ സാമൂഹിക നിരീക്ഷണങ്ങളും ലേഖനങ്ങളും അനുഭവങ്ങളും നേരിട്ട് നിങ്ങളുടെ ഇമെയിലിൽ ലഭിക്കാൻ സബ്‌സ്‌ക്രൈബ് ചെയ്യാം.

തികച്ചും സൗജന്യം. ആവശ്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ഒഴിവാക്കാം.

🔒
പകർപ്പവകാശ സംരക്ഷണം (Copyright Protected)

JU VOICE-ലെ രചനകളുടെ പകർപ്പവകാശം ജിതിൻ ഉണ്ണികുളത്തിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം പകർത്തുന്നത് നിരോധിച്ചിരിക്കുന്നു.